2016, മാർച്ച് 4, വെള്ളിയാഴ്‌ച

അല്ജിമന്റസ് മികുട - ഒരു ചിത്രരചനാക്ലാസ്സ്‌

image[8]



ഇന്നു നമുക്കു മിന്നല്പിണരിനെ വരയ്ക്കാം,
മരങ്ങൾക്കും പെരുംനഗരങ്ങളുടെ ഗോപുരങ്ങൾക്കും
കുഞ്ഞീച്ചകളുടെ തേനറകൾക്കും മേൽ
തെളിഞ്ഞണയുന്ന മിന്നല്പിണർ.


നാമതിനെന്തു നിറം കൊടുക്കും?
മഞ്ഞയോ നീലപ്പച്ചയോ ആകാം,
അല്ലെങ്കിൽ തനിവെളുപ്പുമാവട്ടെ,
കാപ്പിരിച്ചിരി പോലെ.


ആ വളവിനും പുളവിനും ഏതു രൂപം?
യാത്ര വീശുന്ന കൈകളാവാം,
സിരകളും വേരുകളുമാവാം,
മരച്ചില്ലകളായാൽ അതും കേമം.


അങ്ങനെ വരയ്ക്കൂ കുഞ്ഞുങ്ങളേ,
ഒടുവിൽ നമുക്കെല്ലാം കാണാം,
ഭിത്തിയിൽ ഭംഗിയായി ആണിയടിച്ചിട്ട
വസന്തം പൊള്ളിക്കുന്ന മിന്നല്പിണർ.


ഇതുപോലിത്ര മനസ്സിടിക്കുന്നതും
നിഷ്കളങ്കവും വിഷാദപൂർണ്ണവുമായതൊന്ന്
എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ,
മിന്നല്പിണരിന്റെ ചിത്രം പോലെ?


1943ൽ ജനിച്ച ലിത്വേനിയൻ കവിയും വിവർത്തകനും
ALGIMANTAS MIKUTA - A DRAWING LESSON

Today we'll draw lightning,
lightning over trees,
towers of big cities,
or hives with tiny bees.


What colour shall we point them?
Yellow or blue-green,
or simply leave them white
like a Negro's grin.


What'll the zigzags look like?
Anything you please –
waving arms, roots, nerves,
or better, branches of trees.


Work on it, children,
and then we shall all
see blazing spring lightning
neatly nailed to the wall.


Have you ever seen
anything so disquieting,
so innocent and sad
as drawings of lightning?


അഭിപ്രായങ്ങളൊന്നുമില്ല: