ശരല്ക്കാലം പഴുക്കിലകൾ പൊഴിക്കുമ്പോലെ
വാക്കുകളെഴുതാനെനിക്കായിരുന്നെങ്കിൽ
എന്റെ കത്തുകളെങ്ങനെയാളിക്കത്തിയേനെ!
ജലം കൊണ്ടു സംസാരിക്കാനെനിക്കായിരുന്നെങ്കിൽ
“നിന്നെ സ്നേഹിക്കുന്നു”വെന്നു ഞാൻ പറയുമ്പോൾ
നീയതിൽ മുങ്ങിത്താണേനെ!
Terence Alan "Spike" Milligan (1918-2002) - ഇംഗ്ളീഷ് ഹാസ്യനടനും എഴുത്തുകാരനും.
If I Could Write Words
If I could write wordsLike leaves on an autumn forest floor,
What a bonfire my letters would make.
If I could speak words of water,
You would drown when I said
"I love you."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ