2016, മാർച്ച് 6, ഞായറാഴ്‌ച

റക്കെൽ ഹെലെൻ റോസ് ഹൊഹെബ് വില്ല്യംസ് - എന്റെ ജനാലയ്ക്കൽ നിന്ന്

Raquel Helene Rose Hoheb Williams



നോക്കൂ, അവ കൊഴിയുന്നതു നോക്കൂ,
തടുക്കരുതാത്ത ശരൽക്കാലത്തിലെ
പഴുക്കിലകളാണവ.
അവയെച്ചൊല്ലി ഖേദിക്കേണ്ട,
ദീപ്തവസന്തമെത്തുമ്പോൾ
പുനർജ്ജനിച്ചുകൊള്ളുമവ.


നഷ്ടസ്വപ്നങ്ങൾക്കു ഹാ, കഷ്ടം!
ഹൃദയവൃക്ഷത്തിൽ നിന്നു
കൊഴിഞ്ഞുവീണവയാണവ.
പുനർജ്ജനിക്കുകയുമില്ലവ;
മനുഷ്യജീവിതഹേമന്തത്തിൽ
അടിഞ്ഞുവീണുകിടക്കുമവ.


റക്കെൽ ഹെലെൻ റോസ് ഹൊഹെബ് വില്ല്യംസ് Raquel Helene Rose Hoheb Williams(1847-1950) - പോർട്ടോറിക്കോയിൽ ജനിച്ചു. പാരീസിൽ കലാപഠനം. അമേരിക്കൻ കവി വില്യം കാർലോസ് വില്യംസ് മകനാണ്‌. ഇത് അവരുടെ ഒരേയൊരു കവിതയാണെന്ന്  സ്പാനിഷിൽ നിന്ന് ഇംഗ്ളീഷിലേക്കിതു വിവർത്തനം ചെയ്ത വില്യംസ് പറയുന്നു



From William Carlos Williams -By Word of Mouth

അഭിപ്രായങ്ങളൊന്നുമില്ല: