2016, മാർച്ച് 22, ചൊവ്വാഴ്ച

സമി അൽ-കാസിം - കവിതകൾ

02666d5cd02bebbd8b529ef6145d6357



ചുമർഘടികാരം

എന്റെ നഗരം തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ ചുറ്റുവട്ടം തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ തെരുവ് തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ കവല തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ വീടു തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
ചുമരു തകർന്നടിഞ്ഞു
ഘടികാരം
മിടിച്ചുകൊണ്ടേയിരുന്നു


യാത്രാടിക്കറ്റുകൾ

എന്നെ കൊല്ലുന്ന ദിവസം,
കൊലയാളീ,
എന്റെ പോക്കറ്റു പരതുന്ന നീ
അതിൽ കണ്ടെത്തുക യാത്രാടിക്കറ്റുകളായിരിക്കും.
ഒന്നു സമാധാനത്തിലേക്ക്,
ഒന്ന് പാടത്തേക്കും മഴയത്തേക്കും,
മറ്റൊന്ന് മനുഷ്യരാശിയുടെ മനഃസാക്ഷിയിലേക്ക്.

എന്റെ കൊലയാളീ, ഞാൻ യാചിക്കുന്നു:
ഇവിടെ ഇങ്ങനെ നിന്ന് നീയവ പാഴാക്കരുതേ.
അവയെടുക്കുക. അവ ഉപയോഗപ്പെടുത്തുക.
യാത്ര ചെയ്യൂയെന്നു ഞാൻ യാചിക്കുന്നു.


ജയിലറുമായി നടത്തിയ ഒരു സംഭാഷണത്തിനൊടുവിൽ


എന്റെ ഇടുങ്ങിയ തടവറയുടെ ജനാലയിലൂടെനിക്കു കാണാം
മരങ്ങൾ എന്നെ നോക്കി മന്ദഹസിക്കുന്നതും
എന്റെ ജനങ്ങൾ നിരന്നുനില്ക്കുന്ന പുരപ്പുറങ്ങളും
എനിക്കു വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ജനാലകളും.
എന്റെ ഇടുങ്ങിയ തടവറയുടെ ജനാലയിലൂടെനിക്കു കാണാം
അല്പം കൂടി വലിപ്പമുള്ള നിങ്ങളുടെ തടവറയും.


എനിക്കു നിന്നെ ഇഷ്ടമല്ല മരണമേ...


എനിക്കു നിന്നെ ഇഷ്ടമല്ല മരണമേ,
എന്നാലെനിക്കു നിന്നെ പേടിയുമല്ല.
എന്റെയുടൽ നിനക്കു കിടക്കയാണെന്നെനിക്കറിയുകയും ചെയ്യാം
എന്റെയാത്മാവു നിനക്കു കിടക്കവിരിയാണെന്നും.
നിന്റെ കരകളെനിക്കിടുങ്ങിയതാണെന്നെനിക്കറിയാം.
എനിക്കു നിന്നെ ഇഷ്ടമല്ല മരണമേ,
എന്നാലെനിക്കു നിന്നെ പേടിയുമല്ല.
(അവസാനത്തെ കവിത)samih al-qasim



Samih al-Qasim - ഇസ്രയേലി പൗരനായ പാലസ്തീനിയൻ ദ്രൂസ് കവി. 1939ൽ ജോർദാനിൽ ജനിച്ചു. ഇസ്രയേലി സേനയിൽ ചേരാൻ വിസമ്മതിച്ചതിനാൽ 1960ൽ തടവിലായി. അതില്പിന്നെ പാലസ്തീനിയൻ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടതിന്റെ പേരിൽ പലപ്പോഴും ജയിലിലായിരുന്നു. ക്യാൻസർ രോഗബാധിതനായി 2014ൽ മരിച്ചു.


The Wall Clock
My city collapsed
The wall clock remained
Our neighbourhood collapsed
The wall clock remained
The street collapsed
The wall clock remained
The square collapsed
The wall clock remained
My home collapsed
The wall clock remained
The wall collapsed
On went
The clock


Travel Tickets
The day I'm killed,
my killer, rifling through my pockets,
will find travel tickets:
One to peace,
one to the fields and the rain,
and one
to the conscience of humankind.
Dear killer of mine, I beg you:
Do not stay and waste them.
Take them, use them.
I beg you to travel.


End of a Discussion with a Jailer
From the window of my small cell
I can see trees smiling at me,
Roofs filled with my people,
Windows weeping and praying for me.
From the window of my small cell
I can see your large cell.
 
I don’t like you, death…
I don’t like you, death
But I’m not afraid of you
And I know that my body is your bed
And my spirit is your bed cover
I know that your banks are narrow for me
I don’t love you, death
But I’m not afraid of you.


അഭിപ്രായങ്ങളൊന്നുമില്ല: